റാഞ്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി അമ്പത് കഷണങ്ങളാക്കിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സാഹെബ്ഗഞ്ച് ഗ്രാമത്തിലാണ് ആദിവാസി യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന് കഷണങ്ങളാക്കിയത്. റൂബിക പഹദ് (22) ആണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പതിനെട്ട് കഷണം ശരീര ഭാഗങ്ങള്‍ കണ്ടെടുത്തു. റൂബികയും ദില്‍ദാറും അടുത്തിടെയാണ് വിവാഹിതരായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ദമ്പതിദകള്‍ ലിവ്ഇന്‍എ റിലേഷന്‍ഷിപ്പിലായിരുന്നു. ദില്‍ദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക.
ബോറിയോ സന്താലി ഗ്രാമത്തിലെ നിര്‍മാണത്തിലിരിക്കുന്ന അങ്കണവാടിക്ക് പിന്നില്‍ നിന്ന് മനുഷ്യന്റെ കാലും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് എസ് പി അനുരഞ്ജന്‍ കിസ്‌പോട്ടയും മറ്റ് പൊലീസ് ഉദ്യോസ്ഥരും സ്‌നിഫര്‍ നായ്ക്കളുമായി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ ശരീര ഭാഗങ്ങള്‍ മുഴുവനും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
I was reading through some of your articles on this website and I believe this web site is really informative!
Keep posting.Raise your business