കൊല്ലം: പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പോരുവഴി വടക്കേമുറിയില്‍ പരവട്ടം ഇടശ്ശേരി പുത്തന്‍ വീട്ടില്‍ തോമസ് പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ സൈക്കിള്‍ നന്നാക്കുന്നതിനായി പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് പീഡന ശ്രമം ഉണ്ടായത്. പ്രതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിന് ശ്രമിക്കവെ നിലത്തുവീണ് പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിരുന്നു. ശൂരനാട് എസ് എച്ച് ഒ ജോസഫ് ലിയോണ്‍, എസ് ഐമാരായ രാജന്‍ ബാബു, കൊച്ചു കോശി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.