കോഴിക്കോട്: മലബാറിന്റെ സിംഹം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് 78മാം ചരമവാര്‍ഷിക ദിനം വിപുലമായി ആചരിക്കുവാന്‍ തീരുമാനിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റിയുടെ കോഴിക്കോട് ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
23ന് വൈകീട്ട് 4ന് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന പരിപാടി നിയമസഭാ സ്പീക്കര്‍ ഏ എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ഏ.പി. അനില്‍കുമാര്‍, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
ആലോചനാ യോഗത്തില്‍ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ഏ. അസീസ് സ്വാഗതവും ജോ സെക്രട്ടറി ഏ.വി. ഫര്‍ദിസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ പി.എം. അബ്ദുറഹിമാന്‍, എം.കെ. ബീരാന്‍ , ടി. സേതുമാധവന്‍, ഡി.എം. ഉസ്മാന്‍, ടി.അബ്ദുള്‍ ശുക്കൂര്‍, പി.എം. നിഹാദ് എന്നിവര്‍ സംസാരിച്ചു.