വയോധികയെ മദ്യം നല്‍കി പീഡിപ്പിച്ച പ്രതി പിടിയില്‍

Crime

ആലപ്പുഴ: മാനസിക വിഭ്രാന്തി നേരിടുന്ന വയോധികയെ മദ്യം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തൃക്കുന്നപ്പുഴ സ്വദേശിനിയായ 58 കാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി ഓട്ടോ ഡ്രൈവര്‍ പ്രസന്നനെയാണ് തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൂരമായ പീഡനത്തിന് ഇരയായ വയോധിക വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാനസിക വിഭ്രാന്തി നേരിടുന്ന വയോധികയെ ആശുപത്രിയില്‍ എത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഓട്ടോയില്‍ കയറ്റിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാതെ വയോധികയെ വീട്ടിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു.