കോഴിക്കോട്: എഴുപതുകളില്‍ മലയാള വായനക്കാരെ താനടക്കമുള്ള എഴുത്തുകാര്‍ ഉന്മാദത്തിന്റെ അവസ്ഥയിലെത്തിച്ചപ്പോള്‍ മലയാള വായനക്കാരെ ഭാന്ത്രില്‍ നിന്ന് രക്ഷിച്ച എഴുത്തുകാരനായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് എം.മുകുന്ദന്‍ പറഞ്ഞു. നാട്ടിന്‍ പുറത്തിന്റെ നന്മയും തമാശയുമായിരുന്നു അക്ബര്‍ കക്കട്ടിലിനെ വേറിട്ട എഴുത്തുകാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അക്ബര്‍ കക്കട്ടില്‍ പുരസ്‌ക്കാരം എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് നല്കി. സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധമായ ശരിയായ നര്‍മം കക്കട്ടിലില്‍ നിന്നാണ് കിട്ടിയിരുന്നത്. അത് വെറും ചിരി മാത്രമല്ല ചിന്ത കൂടി ഉള്ളതായിരുന്നു. തലമുറകളെ വേര്‍തിരിക്കുമ്പോഴും തന്റെ എഴുത്ത് കൊണ്ട് അതിനെ മറികടന്ന് ഏറ്റവും സമകാലീനനായി മാറിയ എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രനെന്നും അദ്ദേഹം പറഞ്ഞു. ശത്രുഘ്‌നന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എന്‍.പി.ഹാഫിസ് മുഹമ്മദ്, എം.കെ. മുനീര്‍ എം.എല്‍.എ, പി.കെ. പാറക്കടവ്, സുഭാഷ് ചന്ദ്രന്‍, അഡ്വ.എം.എസ്.സജി, പി.ഹരീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് ഒലീവ് പുറത്തിറക്കിയ കക്കട്ടിലിന്റെ ഇരുവരെ പ്രസിദ്ധീകരിക്കാത്ത എന്റെ ഗ്രാമീണ കഥകള്‍ എന്ന പുസ്തകം എം.മുകുന്ദ ന്‍ പ്രകാശനവും ചെയ്തു.