കോഴിക്കോട്: സി ഐ ടി യു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീം എം പിയെയും വീണ്ടും തെരഞ്ഞെടുത്തു. പി നന്ദകുമാറാണ് ട്രഷറര്‍. 21 വൈസ് പ്രസിഡന്റുമാരെയും 21 സെക്രട്ടറിമാരെയും പതിനഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 45 ഭാരവാഹികള്‍ക്കു പുറമെ 170 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. ഇവരടക്കം 628 പേരടങ്ങിയതാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍.
ബംഗളൂരുവില്‍ ജനുവരി 18 മുതല്‍ 22 വരെ നടക്കുന്ന സി ഐ ടി യു അഖിലേന്ത്യാ സമ്മേളന പ്രതിനിധികളായി 624 പേരെയും തെരത്തെടുത്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍. ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി, അഖിലേന്ത്യാ സമ്മേളന പ്രതിനിധികള്‍ എന്നിവരില്‍ 25 ശതമാനം വനിതകളാണ്.
വൈസ് പ്രസിഡന്റുമാര്‍: എ കെ ബാലന്‍, സി എസ് സുജാത, ടി പി രാമകൃഷ്ണന്‍, കെ കെ ജയചന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ പി മേരി, എം കെ കണ്ണന്‍, എസ് ശര്‍മ, കൂട്ടായി ബഷീര്‍, എസ് ജയമോഹന്‍, യു പി ജോസഫ്, വി ശശികുമാര്‍, നെടുവത്തൂര്‍ സുന്ദരേശന്‍, അഡ്വ. പി സജി, സുനിതാ കുര്യന്‍, സി ജയന്‍ ബാബു, പി ആര്‍ മുരളീധരന്‍, ടി ആര്‍ രഘുനാഥ്, പി കെ ശശി, എസ് പുഷ്പലത, പി ബി ഹര്‍ഷകുമാര്‍.
സെക്രട്ടറിമാര്‍: കെ കെ ദിവാകരന്‍, കെ ചന്ദ്രന്‍ പിള്ള, കെ പി സഹദേവന്‍, വി ശിവന്‍കുട്ടി, സി ബി ചന്ദ്രബാബു, കെ എന്‍ ഗോപിനാഥ്, ടി കെ രാജന്‍, പി പി ചിത്തരഞ്ജന്‍, കെ എസ് സുനില്‍കുമാര്‍, പി പി പ്രേമ, ധന്യ അബിദ്, ഒ സി സിന്ധു, ദീപ കെ രാജന്‍, സി കെ ഹരികൃഷ്ണന്‍, കെ കെ പ്രസന്നകുമാരി, പി കെ മുകുന്ദന്‍, എം ഹംസ, പി ഗാനകുമാര്‍, ആര്‍ രാമു, എസ് ഹരിലാല്‍, എന്‍ കെ രാമചന്ദ്രന്‍.