/LL ഫാര്‍മസ്യൂട്ടിക്കല്‍ എഫ് എം സി ജി മേഖലയിലെ ഓണ്‍ ലൈന്‍ വ്യാപാരം സുതാര്യമാക്കുക, ഈ മേഖലയിലെ മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് Pharmaceutical and Sales Managers Welfare Association- PASMWA നടത്തിയ സെക്രട്ടേറിറ്റ് മാര്‍ച്ചും ധര്‍ണ്ണയും മുന്‍ നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയുമായ അഡ്വ: എം വി ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
നിയന്ത്രണങ്ങളില്ലാത്ത ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഫലമായി ഗുരുതരമായ ഭവിഷ്യത്തുകള്‍ സമൂഹം നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം കമ്പനികള്‍ക്കും വരുമാനം കുമിഞ്ഞുകൂടുമ്പോഴും കമ്പനികള്‍ക്ക് സെയില്‍സുണ്ടാക്കാന്‍ ഏറെക്കാലം അധ്യാനിച്ച തൊഴിലാളികളെപ്പോലും യാതൊരാനുകൂല്യവു നല്‍കാതെ പൊടുന്നനെ പിരിച്ചുവിടുകയോ ശമ്പളവും മറ്റാനുകൂല്യങ്ങളും വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ എഫ് എം സി ജി മേഖലയിലെ മാനേജര്‍മാര്‍ മുഴുവന്‍ തൊഴിലാളികളും ക്ഷേമനിധിക്ക് അര്‍ഹരാണെന്നും അത് നേടിയെടുക്കാനുള്ള ശ്രമങ്ങളെ പൂര്‍ണ്ണമായു പിന്തുണക്കുമെന്നും എം.വി ജയകുമാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ: രാജു മോഹനന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടീ മേയര്‍ അഡ്വ: രാഖി രവികുമാര്‍, ഐ എന്‍ റ്റി യു സി ജില്ലാ സെക്രട്ടറി ചാല നാസര്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി പി എസ് ഹരികുമാര്‍, എ കെ ഡി എ ജില്ലാ സെക്രട്ടറി അജിത്ത് മാര്‍ത്താണ്ഡന്‍, പ്രശാന്ത് ആര്‍ നായര്‍, പി ദിനേശന്‍,മന്‍മോഹന്‍, ബാബു ജോര്‍ജ്ജ്, ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍, പ്രദീപ്, അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.