കോഴിക്കോട്: കോണ്‍ഗ്രസിനെ അന്തമായി പിന്തുണക്കുന്ന നിലപാട് ലീഗ് മാറ്റിയത് സ്വാഗതാര്‍ഹമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍. മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലെടുക്കുന്ന സമയത്ത് അതിനെക്കുറിച്ചുള്ള നിലപാട് പറയാമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അഹമ്മദ് ദേവര്‍ കോവില്‍.
അടുത്ത കാലത്തായി ലീഗിന്റെ ഭാഗത്തു നിന്ന് മതേതര ചേരിയെ ശക്തിപ്പെടുത്തുവാനുള്ള പല നീക്കങ്ങളുമുണ്ടായിട്ടുണ്ട്. ഇത് ഏറെ സ്വാഗതാര്‍ഹമാണ്. ഇതാണ് ഗോവിന്ദന്‍ മാഷ് ചൂണ്ടിക്കാട്ടിയത്. ഏതെങ്കിലും പാര്‍ട്ടിക്ക് മതേതര സര്‍ട്ടിഫിക്കേറ്റ് കൊടുക്കലല്ല ഐ എന്‍ എലിന്റെ പണിയെന്നും സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവര്‍ കോവില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സെക്രട്ടറിയേറ്റ് മെമ്പര്‍ കുഞ്ഞാവുട്ടി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.