മെര്‍ക്കന്‍റയില്‍ കോ ഓപ്പറേറ്റീവ് ബാങ്ക് മെയിന്‍ ബ്രാഞ്ച് കെട്ടിടോദ്ഘാടനം ജൂണ്‍ 20ന്

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: കേരള മെര്‍ക്കന്റയില്‍ കോ ഓപ്പറേറ്റീവ് ബാങ്ക് നിര്‍മ്മിച്ച മെയിന്‍ ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 20ന് രാവിലെ 10ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ല പരിധിയില്‍ റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സോടുകൂടി 1995ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്ക്, നൂതന ബാങ്കിംഗ് സാങ്കേതിക സംവിധാനത്തോടുകൂടി പുതിയ ഭരണ സമിതിയുടെ കീഴില്‍ വൈ എം സി എ ക്രോസ് റോഡിലെ സിദ്ധാര്‍ത്ഥ് ആര്‍ക്കൈഡില്‍ ആരംഭിക്കുകയാണെന്ന് ചെയര്‍മാന്‍ വി കെ വിനോദ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സ്‌കീമുകള്‍ തുടങ്ങുന്നതായി അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ലോഗോ പ്രകാശനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ലോക്കര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സി ബി എസ് സോഫ്റ്റ്‌വെയര്‍ സ്വിച്ചോണ്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, ആദ്യ നിക്ഷേപം സ്വീകരിക്കല്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു, വ്യാപാര്‍ മിത്ര വായ്പയുടെ പദ്ധതിയുടെ ഉദ്ഘാടനം അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ ടി പി ദാസന്‍, ഡ്രീം ഹോം ലോണ്‍ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, മഹിളാ ജ്യോതി വായ്പ പദ്ധതി ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രര്‍ എം സുധ, ഈസി ഡ്രൈവ് ഉദ്ഘാടനം കേരള ബാങ്ക് ജില്ലാ ജനറല്‍ മാനേജര്‍ ഡോ. അനില്‍ എന്നിവര്‍ നിര്‍വ്വഹിക്കും. പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ വി കെ വിനോദ്, സി ഇ ഒ എ ബാബുരാജ്, ഡയാക്ടര്‍മാരായ ഒ രാജഗോപാല്‍, കെ കെ മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.