പ്രഭാത സവാരിക്കിറങ്ങിയ ആള്‍ വാഹനമിടിച്ച് മരിച്ചു

Kottayam

കോട്ടയം: പ്രഭാത സവാരിക്കിറങ്ങിയ ആള്‍ വാഹനമിടിച്ച് മരിച്ചു. കോട്ടയം എരുമേലി സ്വദേശി ടി ഡി മജീഷ് ആണ് മരിച്ചത്. പുലര്‍ച്ചെ 5.40ന് കറുവാമൂഴി വായനശാലക്ക് മുമ്പിലായിരുന്നു അപകടം സംഭവിച്ചത്. മജീഷിനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയി. ഓട്ടോ ഡ്രൈവറാണ് മജീഷ്. അപകടം വരുത്തിയ വാഹനം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.