താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Wayanad

കല്പറ്റ: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30യോടെയാണ് ചുരം രണ്ടാം വളവിന് താഴെ അപകടം സംഭവിച്ചത്. മുട്ടില്‍ പരിയാരം വീട്ടില്‍ മരക്കാരും കുടുംബവുമാണ് അപകടത്തില് പെട്ടത്. കുടുംബത്തില് നിന്നും ഉംറ നിര്‍വഹിക്കാന്‍ പോകുന്നവരെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയവര്‍ തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്.

കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.