കോഴിക്കോട്: ശ്രവണ പരിമിതിയുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കാം കൂട്ടുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്ന് മുതല്‍ ഏഴു വരെ നീണ്ടുനില്‍ക്കുന്ന ദേശീയ ബധിര പതാക വാരത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ് നിര്‍വ്വഹിച്ചു. ശ്രവണ പരിമിതിതരുടെ പുനരധിവാസത്തിന് സാമൂഹിക പിന്തുണ ശക്തിപ്പെടണമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷന്‍ ഓഫ് ദി സഫ് ന്റേ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികള്‍ February ഏഴ് വരെ നീണ്ടു നില്‍ക്കും. ചടങ്ങില്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍, ടൗണ്‍ പ്ലാനിംഗ് ചെയര്‍ പേഴ്‌സണ്‍ കെ കൃഷ്ണ കുമാരി, അസോസിയേഷന്‍ പ്രസിഡന്റ് വി എ യൂസുഫ്, ജനറല്‍ സെക്രട്ടറി കെ റഫീക്, എന്‍ വി മുനീബ്, കെ വി ഷിബി, അബ്ദുല്‍ അലി, കെ പി ബൈജു, കെ വി റബിത, എം രാംദാസ്, എന്‍ കെ പ്രജിത, ടി പി ബ്രിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.