ബസ് സ്റ്റാന്‍റില്‍ പെണ്‍കുട്ടികളുടെ തമ്മില്‍ത്തല്ല്

Thiruvananthapuram

തിരുവനന്തപുരം: ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികളുടെ തമ്മില്‍ തല്ല്. നെടുമങ്ങാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലാണ് പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലിയത്. ഇരട്ടപ്പേര് വിളിച്ചതാണ് വാക് തര്‍ക്കത്തിലേക്കും തമ്മില്‍ തല്ലിലും കലാശിച്ചത്.

ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തിരികെ പോകുന്നതിനിടയിലാണ് സംഭവം. മറ്റ് വിദ്യാര്‍ത്ഥികളും യാത്രക്കാരും തമ്മിലടി കണ്ടുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുടിയില്‍ പിടിച്ച് വലിക്കുന്നതും തലയില്‍ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ആദ്യഘട്ടത്തില്‍ സഹപാഠികളായ കുട്ടികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും മറ്റുളളവര്‍ നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.