കരുനാഗപ്പള്ളി: വികലാംഗയായ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസില്‍ 63 കാരന് പത്തുവര്‍ഷം തടവും പിഴയും ശിക്ഷ. പാവുമ്പ തെക്ക് ചാങ്ങേത്ത് കിഴക്കതില്‍ കാര്‍ത്തികേയനെയാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 25000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടെ തടവ് അനുഭവിക്കണം.
വികലാംഗയും പട്ടികജാതിക്കാരിയുമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയത്.