എം ജി സര്‍വകലാശാലാ അക്കാദമിക് കാര്‍ണിവല്‍; രജിസ്‌ട്രേഷന് തുടക്കമായി

Kottayam

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല ജനുവരി 17 മുതല്‍ 19 വരെ കോട്ടയം നഗരത്തില്‍ സംഘടിപ്പിക്കുന്ന യുനോയ 2023 അക്കാദമിക് കാര്‍ണിവലില്‍ കോളജുകളുടെ രജിസ്‌ട്രേഷന് തുടക്കമായി. വൈസ് ചാന്‍സലറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 12 സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ തുക പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ ഏറ്റുവാങ്ങി.

രാജഗിരി കോളെജ് ഓഫ് സോഷ്യല്‍ സയന്‍സ് കളമേശേരി, സി എം എസ് കോളെജ് കോട്ടയം, കെ ഇ കോളെജ് മാന്നാനം, ഇന്ദിരാഗാന്ദി കോളെജ് കോതമംഗലം, അല്‍ അസര്‍ കോളെജ് തൊടുപുഴ, എസ് എച്ച് കോളെജ് തേവര, ബസേലിയോസ് കോളെജ് കോട്ടയം, സീപാസ് കോട്ടയം, എസ് ബി കോളെജ് ചങ്ങനാശേരി, മംഗളം കോളെജ്, എസ് എസ് കോളെജ് പൂത്തോട്ട, സെന്റ് പീറ്റേഴ്‌സ് കോളെജ് കോലഞ്ചേരി എന്നീ സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ തുക കൈമാറിയത്.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി ഹരികൃഷ്ണന്‍, ഡോ. ബിജു തോമസ്, ഡോ. എസ് ഷാജില ബിവി, ബാബു മൈക്കിള്‍, ഡോ. കെ എം സുധാകരന്‍, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബി പ്രകാശ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ പ്രതിനിധികളായ പ്രഫ. ജേക്കബ് കുര്യന്‍ ഓണാട്ട്, പ്രഫ. കെ എസ് ഉല്ലാസ്, ഡോ ഷാജു, ഡോ. ശശിധരന്‍, ഡോ. കിരണ്‍ തമ്പി, ഡോ. ജോജി ജോണ്‍, ഡോ. ഐസണ്‍ വഞ്ചിപ്പുരയ്ക്കല്‍, അനീഷ, ഡോ. പി ജ്യോതിമോള്‍, ലിജിമോള്‍ പി ജേക്കബ്, എം എസ് ബിന്ദു, ഡോ. സോണി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ കാലത്തെ രാജ്യാന്തര നിലവാരത്തിലുള്ള പഠന, ഗവേഷണ സാധ്യതകള്‍ അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിന് ലക്ഷ്യമിട്ടാണ് കോട്ടയം നഗരത്തിലെ വിവിധ വേദികളിലായി അക്കാദമിക് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ പ്രദര്‍ശനം, ശില്‍പ്പശാലകള്‍, സെമിനാറുകള്‍, പുസ്തകമേള, കലാസാംസ്‌കാരിക സദസ്, വിളംബര ഘോഷയാത്ര തുടങ്ങിയവ കാര്‍ണിവലിന്റെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *