ലോക വ്യാപാര സംഘടനയുടെ 2024ലെ യോഗം യു എ ഇയില്‍

Business Gulf News GCC

അബുദാബി: വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ (ലോക വ്യാപാര സംഘടന) 2024ലെ യോഗം യുണൈറ്റഡ് അറബ് എമിറേറ്റില്‍ നടക്കുമെന്ന് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. 2024 ഫെബ്രുവരിയിലാണ് യോഗം നടക്കുക.

യു എ ഇയെ 2024ലെ യോഗ സ്ഥലമായി തെരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന് യു എ ഇ പ്രസിഡന്റ് പറഞ്ഞു. യു എ ഇ പ്രാധന മന്ത്രിയും ദുബായ് ഭരണാദികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പങ്കെടുക്കുന്ന രാജ്യങ്ങളേയും വ്യാപാര സംഘടനയേയും അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *