ദൗത്യപഥം സോണല്‍ പ്രീകോണ്‍മീറ്റ് 26ന് ഞാറാഴ്ച മലപ്പുറം ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍

Malappuram

മഞ്ചേരി:’വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ വരുന്ന ജനുവരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സംമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന സോണല്‍ പ്രീകോണ്‍ ദൗത്യപഥം 26ന് ഞായറാഴ്ച നാലു കേന്ദ്രങ്ങളില്‍ നടക്കും.

മലപ്പുറം മണ്ഡലം ദൗത്യപഥം രാവിലെ 9 മണിക്ക് മോങ്ങം എ.യു.പി സ്‌കൂള്‍ ഓഡിറ്റേറിയത്തില്‍ കെ. എന്‍. എം സംസ്ഥാന സെക്രട്ടറി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്യും. യു.പി ശിഹാബുദ്ധീന്‍ അന്‍സാരി മുഖ്യഭാഷണം നടത്തും. കൊണ്ടോട്ടി മണ്ഡലം ദൗത്യപഥം ഉച്ചക്ക് 2 മണിക്ക് കൊളത്തൂര്‍ സംഘാടക സമിതി ഓഫിസ് ഓഡിറ്റേറിയത്തില്‍ സംസ്ഥാന സെക്രട്ടറി ഡോ: ഇസ്മായില്‍ കരിയാട് ഉദ്ഘാടനം ചെയ്യും.

എ.നൂറുദ്ദീന്‍, നിസാര്‍ കുനിയില്‍ പ്രസംഗിക്കും. മഞ്ചരി മണ്ഡലം ദൗത്യപഥം ഉച്ചക്ക് 2 മണിക്ക് മഞ്ചേരി സഭാ ഹാളില്‍ സംസ്ഥാന സെക്രട്ടറി ഡോ: ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യും, ഡോ: സുലൈമാന്‍ ഫാറൂഖി പ്രഭാഷണം നടത്തും.

കീഴുപറമ്പ് മണ്ഡലം ദൗത്യപഥം ഉച്ചക്ക് 2 മണിക്ക് പ്രൊഫ: കെ.പി സക്കരിയ്യ ഉദ്ഘാടനം സല്‍മാന്‍ ഫാറൂഖി മുഖ്യപ്രഭാഷണവും. നിര്‍വ്വഹിക്കും. ജില്ല സംഘാടക സമിതി യോഗം ചെയര്‍മാന്‍ ഡോ: യു.പി യഹ് യാഖാന്‍ മദനി ഉദ്ഘാടനം ചെയ്തു, ജനറല്‍ കണ്‍വീനര്‍ കെ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു,എം.പി അബ്ദുല്‍ കരീം സുല്ലമി, വി.പി അഹമ്മദ് കുട്ടി മാസ്റ്റര്‍,വി.ടി ഹംസ, കെ.അബ്ദുറഷീദ് ഉഗ്രപ്പുരം,ഷംസുദ്ധീന്‍ അയനിക്കോട്, എ.നൂറുദ്ദീന്‍,വീരാന്‍ സലഫി,ശാക്കിര്‍ ബാബു കുനിയില്‍, എം.കെ ബഷീര്‍,അബ്ദുല്‍ ജലീല്‍ മോങ്ങം എന്നിവര്‍ പ്രസംഗിച്ചു.