കായംകുളം : വികലവും അർത്ഥ ശൂന്യവുമായ ആശയങ്ങളുടെ കലവറയാണ് നാസ്തികതയെന്നും അത്തരം ചിന്തകൾ സമൂഹത്തിൽ സൃഷ്ടിക്കുന്നത് വിനാശ പ്രവണതകളും അരക്ഷിതാവസ്ഥയുമാണെന്നും ഐ.എസ്.എം സംസ്ഥാന സമിതി : കായംകുളത്ത്സംഘടിപ്പിച്ച “എവിടെൻസ് “സമ്മേളനം അഭിപ്രായപ്പെട്ടു. “നാസ്തികതയുടെ തെരുവ് വിചാരണ” എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.
മനുഷ്യനെ നയിക്കുന്നത് മോക്ഷമാർഗത്തിലേക്കും ആത്യന്തിക വിജയത്തിലേക്കുമാണ്. വിശുദ്ധ ഇസ് ലാം വിഭാവന ചെയ്യുന്ന നൻമയുടെയും സ്നേഹത്തിന്റെയും പാഠങ്ങൾ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും സമാധാനവും പരിരക്ഷയുമാണ് ഉറപ്പു വരുത്തുന്നത്. ധാർമ്മികതയുടെയും സദാചാരത്തിന്റെയും ഉന്നത മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ടുള്ള നവനാസ്തികയുടെ കുപ്രചരണങ്ങളെ കൃത്യവും വ്യക്തവുമായ പ്രമാണങ്ങൾ കൊണ്ട് പ്രതിരോധിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
സമൂഹത്തിൽ ഇസ് ലാമോഫോബിയ പടർത്താനുള്ള വർഗീയ ഫാഷിസത്തിന്റെ ഗൂഢതന്ത്രങ്ങളാണ് നവ നാസ്തികരിലൂടെ പ്രതിഫലിക്കുന്നതെന്നും സമ്മേളനം വ്യക്തമാക്കി.
ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ഉദ്ഘാടനം ചെയ്തു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം അക്ബർ നേതൃത്വം നൽകി. സുബൈർ പീടിയേക്കൽ, അയ്യൂബ് മൗലവി എന്നിവർ വിഷയാവതരണം നടത്തി. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ശിഹാബ് തൊടുപുഴ, വൈസ്പ്രസിഡന്റ് നാസർ മുണ്ടക്കയം
KNM സംസ്ഥാന സമിതിയംഗം അഡ്വ: PT ഹക്കീം,KNM ജില്ലാ ട്രഷറർ Dr:S. അബ്ദുൽ ജബ്ബാർ, KNMമണ്ഡലം സെക്രട്ടറി അഷ്റഫ് വാഴപ്പള്ളി, സലീം അബ്ദുല്ല, ISM സംസ്ഥാന കൗൺസിലർ ഹസീർ മേനാന്തറ, ISM ജില്ലാ പ്രസിഡന്റ് ജവാദ് സ്വലാഹി, ജമാഅത്ത് കോഡിനേഷൻ ചെയർമാൻ KK.നൗഷാദ്,കൺവീനർ AM.കബീർ, ISM മണ്ഡലം പ്രസിഡന്റ് റിയാസ് മുബാറക്ക് എന്നിവർ പങ്കെടുത്തു. ISM മണ്ഡലം സെക്രട്ടറി അനീർ നൂറാട്ട് നന്ദി പറഞ്ഞു.