എടവണ്ണ: മദ്‌റസാ വിദ്യാഭ്യാസത്തിന്റെ മഹത്വവും പവിത്രതയും കാത്തു സൂക്ഷിക്കാന്‍ മദ്‌റസാ മാനേജ്‌മെന്റും മദ്‌റസാധ്യാപകരും രക്ഷിതാക്കളും തയ്യാറാകയെങ്കില്‍ മാത്രമെ സനാതന ധാര്‍മികതയിലധിഷ്ഠിതമായ സമൂഹ സൃഷ്ടിപ്പ് എന്ന മദ്‌റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സാധ്യമാവു എന്ന് സി.ഐ.ഇ.ആര്‍ ജില്ലാ മദ്‌റസാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ റോള്‍ മോഡലുകളാവേണ്ട വരാണ് മദ്‌റസാധ്യാപകര്‍. കാലത്തിന്റെ മാറ്റം ഉള്‍കൊണ്ട് മദ്‌റസാധ്യാപന രംഗത്ത് പാഠ്യ രീതികള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ വരുന്ന ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ‘ടി. കോണ്‍’ സി.ഐ.ഇ.ആര്‍ ജില്ല ടീച്ചേഴ്‌സ് കോണ്‍ഫറന്‍സ് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ: ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിണ്ടന്റ് ഡോ: യു.പി യഹ് യഖാന്‍ മദനി അധ്യക്ഷനായി.

കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക്ക് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് സംസ്ഥാന സെക്രട്ടറി അബദുല്‍ വഹാബ് നെന്മണ്ട, അബ്ദുല്‍ ഗഫൂര്‍ തിക്കോടി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.സി.ഐ.ഇ.ആര്‍ ജില്ല ചെയര്‍മാന്‍ എ.നൂറുദ്ദീന്‍, സെക്രട്ടറി എം.കെ ബഷീര്‍, എം.പി അബ്ദുല്‍ കരീം സുല്ലമി,കെ.അബ്ദുല്‍ അസീസ്,ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.