പുതിയ എഴുത്തുകാര്‍ക്കൊരു ബദല്‍ മാര്‍ഗവുമായി സ്വതന്ത്ര ബുക്‌സ്

Kozhikode

കോഴിക്കോട്: പ്രസാധനത്തിന്റെ പേരില്‍ പുതിയ എഴുത്തുകാരെ ചൂക്ഷണം ചെയ്യുന്നതില്‍ നിന്ന്, പുതിയ എഴുത്തുകാര്‍ക്കായി ബദല്‍ പ്രസാധനമാര്‍ഗമൊരുക്കുന്ന സ്വതന്ത്ര ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം കോഴിക്കോട് കൈരളി തിയറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടന്നു.

രജിത്ത് ആയഞ്ചേരിയുടെ വിരുദ്ധദിക്കുകളിലേക്കുള്ള വണ്ടി പി.കെ ഗോപി, ഷീലാ ടോമിക്ക് നല്കിയും ലൈലാ അലക്‌സിന്റെ കടല്‍ കടന്നെത്തിയ കഥകള്‍ ഷീലാ ടോമി പി.കെ ഗോപിക്ക് നല്കിയും പ്രകാശനം ചെയ്തു.

ഡഗ്‌ളസ് ഡിസില്‍വയുടെ പച്ചക്കാട്ടിലെ കല്ലറകള്‍ പി കെ ഗോപി വെള്ളിമാട്കുന്ന് ഹോളിറഡിമര്‍ പള്ളി സഹ വികാരി ഫാ.ജോസ് ആന്‍ജലിന് നല്കി. പ്രകാശനം ചെയ്തു. ഇയാസ് ചൂരല്‍ മല, ആരിഫ അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ നൂല് കോര്‍ക്കുന്ന വിധം ഷീലാ ടോമി, ഡോ. ഒ.എസ്. രാജേന്ദ്രന് നല്കി. പ്രകാശനം ചെയ്തു. വിജയ ലക്ഷ്മി അക്കര ത്തൊടിയുടെ പറയുവാനാകാതെ പി.കെ. ഗോപി , കെ.കെ. സഹീര്‍ മാസ്റ്റര്‍ക്ക് നല്കി. പ്രകാശനം ചെയ്തു.

എം.എ ജോണ്‍സണ്‍ പുസ്തക പരിചയം നടത്തി. രജിത്ത് ആയഞ്ചേരി, ലൈലാ അലക്‌സ്, ഡഗ്‌ളസ് ഡിസില്‍വ, ഇയാസ് ചൂരല്‍ മല, ആരിഫ അബ്ദുള്‍ ഗഫൂര്‍, വിജയ ലക്ഷ്മി അക്കര ത്തൊടി, കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ പി.സിദ്ധാ ര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു.