വേദ സന്ദേശങ്ങള്‍ സ്വീകരിച്ചാല്‍ ശാന്തിപുലരും: കെ എന്‍ എം മാനവികതാ സംഗമം

Kozhikode

നരിക്കുനി: വ്യത്യസ്ത ആശയങ്ങളും ആദര്‍ശങ്ങളും സ്വീകരിക്കുന്നതോടൊപ്പം മനുഷ്യത്വം എന്ന പൊതുവികാരത്തിനൊപ്പം നില്‍ക്കാന്‍ ഓരോ വ്യക്തിക്കും സാധ്യമാകണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ എന്‍ എം മര്‍കസുദ്ദഅവ നരിക്കുനിയില്‍ സംഘടിപ്പിച്ച മാനവികതാ സംഗമം അഭിപ്രായപ്പെട്ടു. ദൈവിക വേദങ്ങള്‍ പ്രസരിപ്പിക്കുന്ന മാനവികതയുടെ സന്ദേശം സ്വീകരിച്ചാല്‍ ലോകത്ത് ശാന്തിപുലരുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. പി.അസയിന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി.അബ്ദുല്‍ റഷീദ് ,ശുക്കൂര്‍ കോണിക്കല്‍, എം.അബ്ദുല്‍ റഷീദ്, എം കെ .ഇബ്രാഹീം പ്രസംഗിച്ചു.