ഇന്ത്യയില്‍ മതേതരപ്പാര്‍ട്ടികള്‍ ഒന്നുമില്ല, മറിച്ചുളള അവകാശവാദം ആത്മവഞ്ചന നിറഞ്ഞ വായാടിത്തം

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

ലോകപ്രശസ്തനായ ചിന്തകനും എഴുത്തുകാരനും ആയ ലോകപ്രശസ്തനായ ചിന്തകനും എഴുത്തുകാരനും ആയ ആനന്ദ് തെല്‍തുംബ്‌ദെയുടെ വിമോചനം ഒരു നല്ല വാര്‍ത്തയാണ്. ബി. ജെ. പി. ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടി ആണ്. അളിഞ്ഞ മതജാതി സമവാക്യങ്ങള്‍ ഭരണത്തെയും പാര്‍ട്ടിപരിപാടികളെയും നിര്‍ണ്ണയിക്കുന്ന ഈ രാജ്യത്തെ മറ്റെല്ലാ പാര്‍ട്ടികളെയും പോലെ തന്നെ. ഇന്ത്യയില്‍ മതേതരപ്പാര്‍ട്ടികള്‍ ഒന്നും ഇല്ല.വോട്ട് ബാങ്കിന്റെ മനോഗതം അനുസരിച്ച് ചാടിക്കളിക്കുന്ന ജാതീയ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ മാത്രമേ ഉള്ളൂ.മറിച്ചുള്ള പറച്ചിലെല്ലാം ആത്മവഞ്ചന നിറഞ്ഞ വായാടിത്തം മാത്രം. സംഘടിതഹിന്ദു മുസ്‌ലിം കൃസ്ത്യന്‍ മതഭൂരിപക്ഷപ്രദേശങ്ങളില്‍ അവയുടെ അധാര്‍മ്മിക പ്രാകൃത നേതൃത്വം കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പാര്‍ട്ടികളേ ഇന്ത്യയില്‍ ഉള്ളു.

ബി. ജെ. പി. യുടെ വര്‍ഗ്ഗീയതയേക്കാള്‍ ജനദ്രോഹപരമാണ് അവരുടെ അമിതാധികാര പ്രവണത. ഇക്കാര്യത്തിലും ഇന്ത്യയിലെ എല്ലാ മുഖ്യധാരാപാര്‍ട്ടികളുടെയും ഡി. എന്‍. എ. ഒരേ പോലെ തന്നെയാണ്. തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭരണം കിട്ടുന്നവന് നിയമവാഴ്ച ഒരു പ്രശ്‌നമേയല്ല. കേന്ദ്രത്തില്‍ ആയാലും സംസ്ഥാനങ്ങളില്‍ ആയാലും പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും മറ്റും പിന്നെ പാര്‍ട്ടി വക ചട്ടമ്പികളുടെയോ വേലക്കാരുടെയോ റോള്‍ മാത്രമേ ഉള്ളു. കോടതികള്‍ക്കു വരെ ഈ പാര്‍ട്ടി നിയമലംഘകരെ ഭയമാണ്.

മൃഗീയ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ ബി. ജെ. പി. യുടെ ഊഴമാണ്. നിയമവാഴ്ചയെ കുറിച്ചുള്ള അവരുടെ അഭിവീക്ഷണം വികലമാണ്.അവര്‍ അഴിമതിക്കാരും അല്ലാത്തവരും ആയ പ്രതിയോഗികളെ ഒരു വിവേചനവുമില്ലാതെ അഴിമതിച്ചാപ്പ കുത്തി ജയിലില്‍ അടക്കുന്നു. അതേ സമയം, സ്വന്തം പാര്‍ട്ടിയിലെയും പ്രതിപക്ഷപ്പാര്‍ട്ടികളിലെയും പതിവു കുറ്റവാളികള്‍ ആയ ചില കടുത്ത അഴിമതിക്കാരെ (ഉദാഹരണം : മുകുള്‍ റോയ്, സുവേന്ദു അധികാരി, അജിത് പവാര്‍, ജഗന്‍ മോഹന്‍ റെഡ്ഡി, പിണറായി വിജയന്‍ ) തെരഞ്ഞു പിടിച്ച് അവര്‍ക്കെതിരെയുള്ള പരാതികളിന്മേല്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ സംരക്ഷിക്കുന്നു.

ഗുജറാത്ത് കലാപത്തിലെ ഇരകളുടെ കേസ് നടത്താന്‍ സഹായിച്ചു എന്നതിന്റെ പേരിലാണ്, വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് തീസ്ത സെദല്‍വാദിനെയും ആര്‍. ബി. ശ്രീകുമാറിനെയും തടവിലാക്കിയത്.

ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലിട്ട് പീഡിപ്പിക്കപ്പെട്ടവര്‍ വാസ്തവത്തില്‍ വിലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും ലോകം ആദരിക്കുന്ന മൗലികാരായ എഴുത്തുകാരുമാണ്. മനസ്സാക്ഷിത്തടവുകാരാണ്.

മാനവവികസനസൂചികകളില്‍ പലതിലും sub -saharan രാജ്യങ്ങളുടേതിന് തൊട്ടു മുകളില്‍ മാത്രം സ്ഥാനം ഉള്ള ഒരു രാജ്യത്ത് ഇരുന്ന് മനുഷ്യ സ്‌നേഹികളും അഭ്യസ്തവിദ്യരും ആയ ചിന്തകര്‍, സര്‍ക്കാരുകളുടെ നടപടികളില്‍ ഒരു പ്രതിഷേധവും കൂടാതെ,സംതൃപ്തരായി സദാ മന്ദഹസിച്ചു കൊണ്ടിരിക്കും എന്ന് കരുതുന്നതും, ആദിവാസി ചൂഷകരും ക്രോണി മുതലാളിത്തപാലകരും ആയ ഭരണാധികാരികളുടെ പുറത്ത് തട്ടി ‘സബാഷ് ‘എന്ന് പറഞ്ഞു കൊണ്ട് അഭിനന്ദിക്കും എന്ന് കരുതുന്നതും വിഡ്ഢിത്തം ആണ്.

കമ്മ്യൂണിസമോ മാവോയിസമോ വിമോചനമാര്‍ഗ്ഗമാണെന്ന് കരുതുന്നത് കാലാവധി കഴിഞ്ഞ പ്രാചീന ചിന്തയാണ്. അത് എന്റെ വിശ്വാസം.അഭിപ്രായം.അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ മറ്റൊരാള്‍ക്ക് എന്റേതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു വിശ്വാസവും അഭിപ്രായവും സൂക്ഷിക്കുന്നതിന് ഭരണഘടനയുടെ പിന്തുണയുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ തടവില്‍ ഇടാന്‍ തുടങ്ങിയാല്‍ തീവ്രഹിന്ദുത്വമാത്രവാദികളെയും പിടിച്ച് തടവില്‍ ഇടണം.

ബി. ജെ. പി. സര്‍ക്കാരിന്റെ ഇത്തരം അമിതാധികാര പ്രവണതയുടെ മുഖത്തേറ്റ കനത്ത അടിയാണ് എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനും ലോകോത്തര പണ്ഡിതനും ആയ ഡോ. ആനന്ദ് തെല്‍തുംബ്‌ദെയുടെ വിമോചനം സുപ്രീം കോടതി ശരി വച്ചത്. നിസ്സഹായനായ പൗരന്റെ അവസാനത്തെ ആസ്പത്രിയായ കോടതികള്‍ ചിലപ്പോഴെങ്കിലും പ്രവര്‍ത്തിച്ചു കാണുന്നത് ആഹ്ലാദകരമാണ്.

(26 നവംബര്‍ 2022)ആനന്ദ് തെല്‍തുംബ്‌ദെയുടെ വിമോചനം ഒരു നല്ല വാര്‍ത്തയാണ്.

ബി. ജെ. പി. ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടി ആണ്. അളിഞ്ഞ മതജാതി സമവാക്യങ്ങള്‍ ഭരണത്തെയും പാര്‍ട്ടിപരിപാടികളെയും നിര്‍ണ്ണയിക്കുന്ന ഈ രാജ്യത്തെ മറ്റെല്ലാ പാര്‍ട്ടികളെയും പോലെ തന്നെ. ഇന്ത്യയില്‍ മതേതരപ്പാര്‍ട്ടികള്‍ ഒന്നും ഇല്ല.വോട്ട് ബാങ്കിന്റെ മനോഗതം അനുസരിച്ച് ചാടിക്കളിക്കുന്ന ജാതീയ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ മാത്രമേ ഉള്ളൂ.മറിച്ചുള്ള പറച്ചിലെല്ലാം ആത്മവഞ്ചന നിറഞ്ഞ വായാടിത്തം മാത്രം. സംഘടിതഹിന്ദു മുസ്‌ലിം കൃസ്ത്യന്‍ മതഭൂരിപക്ഷപ്രദേശങ്ങളില്‍ അവയുടെ അധാര്‍മ്മികപ്രാകൃതനേതൃത്വീ കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പാര്‍ട്ടികളേ ഇന്ത്യയില്‍ ഉള്ളു.

ബി. ജെ. പി. യുടെ വര്‍ഗ്ഗീയതയേക്കാള്‍ ജനദ്രോഹപരമാണ് അവരുടെ അമിതാധികാരപ്രവണത.ഇക്കാര്യത്തിലും ഇന്ത്യയിലെ എല്ലാ മുഖ്യധാരാപാര്‍ട്ടികളുടെയും ഡി. എന്‍. എ. ഒരേ പോലെ തന്നെയാണ്. തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭരണം കിട്ടുന്നവന് നിയമവാഴ്ച ഒരു പ്രശ്‌നമേയല്ല.കേന്ദ്രത്തില്‍ ആയാലും സംസ്ഥാനങ്ങളില്‍ ആയാലും പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും മറ്റും പിന്നെ പാര്‍ട്ടി വക ചട്ടമ്പികളുടെയോ വേലക്കാരുടെയോ റോള്‍ മാത്രമേ ഉള്ളു.കോടതികള്‍ക്കു വരെ ഈ പാര്‍ട്ടി നിയമലംഘകരെ ഭയമാണ്.

മൃഗീയഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ ബി. ജെ. പി. യുടെ ഊഴമാണ്. നിയമവാഴ്ചയെ കുറിച്ചുള്ള അവരുടെ അഭിവീക്ഷണം വികലമാണ്.അവര്‍ അഴിമതിക്കാരും അല്ലാത്തവരും ആയ പ്രതിയോഗികളെ ഒരു വിവേചനവുമില്ലാതെ അഴിമതിച്ചാപ്പ കുത്തി ജയിലില്‍ അടക്കുന്നു. അതേ സമയം, സ്വന്തം പാര്‍ട്ടിയിലെയും പ്രതിപക്ഷപ്പാര്‍ട്ടികളിലെയും പതിവു കുറ്റവാളികള്‍ ആയ ചില കടുത്ത അഴിമതിക്കാരെ (ഉദാഹരണം :മുകുള്‍ റോയ്, സുവേന്ദു അധികാരി,അജിത് പവാര്‍,ജഗന്‍ മോഹന്‍ റെഡ്ഡി, പിണറായി വിജയന്‍ )തെരഞ്ഞു പിടിച്ച് അവര്‍ക്കെതിരെയുള്ള പരാതികളിന്മേല്‍ പ്രാഥമികഅന്വേഷണം പോലും നടത്താതെ സംരക്ഷിക്കുന്നു.

ഗുജറാത്ത് കലാപത്തിലെ ഇരകളുടെ കേസ് നടത്താന്‍ സഹായിച്ചു എന്നതിന്റെ പേരിലാണ്, വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് തീസ്ത സെദല്‍വാദിനെയും ആര്‍. ബി. ശ്രീകുമാറിനെയും തടവിലാക്കിയത്.

ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലിട്ട് പീഡിപ്പിക്കപ്പെട്ടവര്‍ വാസ്തവത്തില്‍ വിലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും ലോകം ആദരിക്കുന്ന മൗലികാരായ എഴുത്തുകാരുമാണ്. മനസ്സാക്ഷിത്തടവുകാരാണ്.

മാനവവികസനസൂചികകളില്‍ പലതിലും ൗെയ മെവമൃമി രാജ്യങ്ങളുടേതിന് തൊട്ടു മുകളില്‍ മാത്രം സ്ഥാനം ഉള്ള ഒരു രാജ്യത്ത് ഇരുന്ന് മനുഷ്യസ്‌നേഹികളും അഭ്യസ്തവിദ്യരും ആയ ചിന്തകര്‍, സര്‍ക്കാരുകളുടെ നടപടികളില്‍ ഒരു പ്രതിഷേധവും കൂടാതെ,സംതൃപ്തരായി സദാ മന്ദഹസിച്ചു കൊണ്ടിരിക്കും എന്ന് കരുതുന്നതും, ആദിവാസി ചൂഷകരും ക്രോണി മുതലാളിത്തപാലകരും ആയ ഭരണാധികാരികളുടെ പുറത്ത് തട്ടി ‘സബാഷ് ‘എന്ന് പറഞ്ഞു കൊണ്ട് അഭിനന്ദിക്കും എന്ന് കരുതുന്നതും വിഡ്ഢിത്തം ആണ്.

കമ്മ്യൂണിസമോ മാവോയിസമോ വിമോചനമാര്‍ഗ്ഗമാണെന്ന് കരുതുന്നത് കാലാവധി കഴിഞ്ഞ പ്രാചീന ചിന്തയാണ്. അത് എന്റെ വിശ്വാസം.അഭിപ്രായം.അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ മറ്റൊരാള്‍ക്ക് എന്റേതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു വിശ്വാസവും അഭിപ്രായവും സൂക്ഷിക്കുന്നതിന് ഭരണഘടനയുടെ പിന്തുണയുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ തടവില്‍ ഇടാന്‍ തുടങ്ങിയാല്‍ തീവ്രഹിന്ദുത്വമാത്രവാദികളെയും പിടിച്ച് തടവില്‍ ഇടണം.

ബി. ജെ. പി. സര്‍ക്കാരിന്റെ ഇത്തരം അമിതാധികാര പ്രവണതയുടെ മുഖത്തേറ്റ കനത്ത അടിയാണ് എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനും ലോകോത്തര പണ്ഡിതനും ആയ ഡോ. ആനന്ദ് തെല്‍തുംബ്‌ദെയുടെ വിമോചനം സുപ്രീം കോടതി ശരി വച്ചത്. നിസ്സഹായനായ പൗരന്റെ അവസാനത്തെ ആസ്പത്രിയായ കോടതികള്‍ ചിലപ്പോഴെങ്കിലും പ്രവര്‍ത്തിച്ചു കാണുന്നത് ആഹ്ലാദകരമാണ്.