കോഴിക്കോട്: സംസ്ഥാനത്ത് സംവരണ അട്ടിമറി നടത്താനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ പിന്നാക്ക ജനവിഭാഗങ്ങളുടെ ശക്തമായ ഐക്യനിര ഉയരണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സിറ്റി സൗത്ത് മണ്ഡലം ഖുബാ ഹാളില്‍ സംഘടിപ്പിച്ച ദൗത്യപഥം ക്യാമ്പ് അഭിപ്രായപ്പെട്ടു.
ഭിന്ന ശേഷി സംവരണത്തിന്റെ മറവില്‍ മുസ്ലിം സംവരണം വെട്ടിക്കുക വഴി ആയിരത്തോളം തസ്തിക നഷ്ടമാണ് വര്‍ഷത്തില്‍ മുസ്ലിം വിഭാഗത്തിന് ഉണ്ടാകാന്‍ പോകുന്നത്. ഇത് ഗൗരവമായി കണ്ട് തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പ് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി അലി മദനി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ: ഇസ്മായില്‍ കരിയാട്, പി. അബ്ദുല്‍ മജീദ് പുത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പി. റഫീഖ്, കെ. പി. അബ്ദുറഹീം, അഷ്‌റഫ് തിരുവണ്ണൂര്‍ ,അബ്ദുസ്സലാം കാവുങ്ങല്‍, സഫ്തര്‍ നാടഞ്ചേരി, അസ്സു, ബനാസ് ഖുബ, സഫൂറ തിരുവണ്ണൂര്‍, അംജിദ് കണ്ണഞ്ചേരി, റസീന ചക്കുംകടവ്, ഇഫ്തിക്കര്‍ പ്രസംഗിച്ചു.