വാഹനം അപകടത്തില്‍ പെട്ടത് ആഘോഷമാക്കി നാട്ടുകാര്‍

Kozhikode

കോഴിക്കോട്: വാഹനം അപകടത്തില്‍ പെട്ടത് ആഘോഷമാക്കി നാട്ടുകാര്‍. മദ്യം കയറ്റിയെത്തിയ വാഹനം അപകത്തില്‍ പെട്ട് നിര്‍ത്താതെ പോയതോടെയാണ് റോഡില്‍ ചിതറി വീണ മദ്യക്കുപ്പികള്‍ പെറുക്കിയെടുത്ത് ഒരുവിഭാഗം ആളുകള്‍ ആഘോഷമാക്കിയത്.

ഫറോക്ക് പഴയ പാലത്തിന് സമീപമാണ് മദ്യവുമായി എത്തിയ ചരക്കുലോറി അപകടത്തില്‍ പെട്ടത്. പാലത്തിന്റെ സുരക്ഷ കമാനത്തില്‍ ഇടിച്ച ലോറിയില്‍ നിന്നും അമ്പതോളം കെയ്‌സ് മദ്യം റോഡിലേക്ക് വീണു. എന്നാല്‍ ഇത് തിരികെ കയറ്റാനോ വാഹനം നിര്‍ത്താനോ തയ്യാറാകാതെ ഓടിച്ചുപോയതോടെയാണ് പ്രദേശത്തുണ്ടായിരുന്നവര്‍ മദ്യക്കുപ്പി പെറുക്കാന്‍ തുടങ്ങിയത്.

ലോറി നിര്‍ത്താതെ പോയതോടെ വ്യാജമദ്യക്കടത്താണ് നടന്നതെന്ന സംശംയം ബലപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് അവശേഷിച്ച മദ്യക്കുപ്പികള്‍ സ്‌റ്റേഷനിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *