സാമൂഹ്യ വിരുദ്ധര്‍ മംഗലാട്ടെ മിനി എം സി എഫ് കത്തിച്ചു

Kozhikode

ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡിലെ മിനി എം സി എഫ് പുതുവത്സര രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. വാര്‍ഡില്‍ നിന്നും ഹരിത കര്‍മ്മസേന ശേഖരിച്ചു സൂക്ഷിച്ച പ്ലാസ്റ്റിക്കുകള്‍ കത്തിയമര്‍ന്ന് കഠിനമായ പുകയുണ്ടായത് പ്രദേശവാസികള്‍ക്ക് അസ്വസ്ഥത ഉണ്ടായി. വാര്‍ഡിലെ മാലിന്യ വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടയിലെ നാടിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ പറഞ്ഞു.

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് ശക്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ പറഞ്ഞു. വടകര സബ് ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍, എസ്.പി.ഒ പി.സജു തുടങ്ങിയവര്‍ സ്ഥല പരിശോധന നടത്തി. പ്രദേശത്തെ സി. സി. ക്യാമറകള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. നാരായണന്‍ കുളങ്ങരത്ത്, ഹരിതകര്‍മ്മസേനാ അംഗങ്ങളായ മാലതി ഒന്തമ്മല്‍ , നിഷ നുപ്പറ്റ വാതുക്കല്‍,മലയില്‍ ബാലകൃഷ്ണന്‍, കുന്നില്‍ പവിത്രന്‍, എള്ളോടി പ്രകാശന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.