നാദാപുരം എടക്കലപുറത്ത് ഇ പി അബൂബക്കര്‍ ഹാജി നിര്യാതനായി

Kozhikode

നാദാപുരം: മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നിറസാന്നിധ്യമായ ഒന്‍പത് കണ്ടത്തിലെ എടക്കലപുറത്ത് ഇ പി അബൂബക്കര്‍ ഹാജി (63) നിര്യാതനായി. അര്‍ബുദ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. പരേതനായ എടക്കലപുറത്ത് മമ്മു ഹാജി യുടെയും പരേത യായ കുറ്റിയില്‍ ബിയ്യാത്തു ഹജ്ജുമ്മയുടെയും (കുന്നുമ്മല്‍ ) മകനാണ്. ഭാര്യ: പുളിയാവിലെ പുതിയോട്ടില്‍ കുഞ്ഞബ്ദുല്ല മുസ്ല്യാരുടെ മകള്‍ സൈന. മക്കള്‍: സിറാജ് (സലാല), റഷീദ് (ബാംഗ്ലൂര്‍), അന്‍വര്‍ (വിദ്യാര്‍ത്ഥി, ലണ്ടന്‍), സമീറ, സാബിറ, സഫീറ, ആയിശ.

മരുമക്കള്‍: മൊയ്തീന്‍ കുറ്റിയാടി, ഷഹറാസ് നാദാപുരം, സയീദ് നാദാപുരം, അഷ്വാക്ക് പൂനൂര്‍, ഷക്കീല കുമ്മങ്കോട്, ഫിദ പാറാട്. സഹോദരങ്ങള്‍: ഖാസിം ഹാജി, അഷ്‌റഫ് ഹാജി (സലാല ), അനസ് ഹാജി (സലാല). സഫിയ, മൈമൂനത്ത്, മാമി, സുബൈദ.