കോഴിക്കോട്: അപരമത വിദ്വേഷം പ്രചരിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജ്യത്തുടനീളം വര്‍ഗീയത ഉപയോഗിക്കുന്ന വര്‍ഗീയവാദികളെ സമൂഹത്തില്‍ തുറന്ന് കാണിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ ‘അടയാളം’ സിറ്റി ഏരിയ സംഗമം അഭിപ്രായപ്പെട്ടു.


ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വര്‍ഗീയ വിദേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. ‘നേരാണ് നിലപാട്’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 30, 31 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന സിറ്റി ഏരിയ സംഗമം കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അസ്ഹര്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു.



കെ.എം.എ അസീസ്, അബ്ദുലത്തീഫ് മാസ്റ്റര്‍, അഫ്‌സല്‍ പട്ടേല്‍ത്താഴം, ഷബീര്‍ മായനാട്, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, നജീബ് പുതിയങ്ങാടി,ശമല്‍ പൊക്കുന്ന്, അസ്‌ലം എം.ജി നഗര്‍, അഫ്‌സിന്‍ മെഡിക്കല്‍ കോളേജ്, അന്‍വര്‍ കാരപറമ്പ് എന്നിവര്‍ സംസാരിച്ചു.