ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Eranakulam

കൊച്ചി: ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി(22)യാണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിന്‍ ജോയിയെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നിന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലിയ മരിക്കുകയായിരുന്നു. മേലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് ലിയ ജിജി.