ഐ എസ് എം നഹ്ദ സംഗമം സംഘടിപ്പിച്ചു

Malappuram

കല്ലുരുട്ടി: ഐ എസ് എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതിയുടെ കീഴില്‍ നഹ്ദ സംഗമം സംഘടിപ്പിച്ചു. മുക്കം മുന്‍സിപ്പാലിറ്റി ഇന്ത്യന്‍ മുസ്ലീം ലീഗ് സെക്രട്ടറി ഐ പി ഉമര്‍ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് ടി.പി.എം ആസിം അധ്യക്ഷം വഹിച്ചു.

പി. അബ്ദുല്‍ മജീദ് മദനി, ഇ.കെ. ഷൗക്കത്തലി സുല്ലമി, ഡോ.ഐ.പി. അബ്ദുസ്സലാം, കെ.പി. അബ്ദുല്‍ അസീസ് സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഫായിസ് കല്ലുരുട്ടി, എം.കെ.പോക്കര്‍ സുല്ലമി, കെ.കെ അഷ്ഫാക്കലി, നൗഫല്‍ പ്രസംഗിച്ചു. കെ.കെ. റഫീഖ് ഓമശ്ശേരി, ഡോ.അബ്ദുറബീബ്, അര്‍ഷാദ് തിരുവമ്പാടി, എന്‍.എച്ച് ഷൈജല്‍, പി.സി. യഹ് യാ ഖാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി പി. അബൂബക്കര്‍ മദനി സ്വാഗതവും ട്രഷറര്‍ പി.വി. സാലിഫ് നന്ദിയും പറഞ്ഞു.