ബംഗളൂരു: സഹോദരിയുടെ ആറുവയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പ്രദേശവാസിയായ യുവാവുമായുള്ള രഹസ്യ ബന്ധത്തെ സഹോദരി എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് ഇവരുടെ ആറുവയസുള്ള മകനെ കൊന്നുകുഴിച്ചുമൂടിയത്. കര്‍ണാടകയിലെ ചിക്കബെല്ലാപുരയിലാണ് ഞെട്ടിക്കുന്ന കൊലപാകം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ ഇളയ സഹോദരി അംബിക(32) ആണ് പൊലീസിന്റെ പിടിയിലായത്.
ആറുവയസുകാരനെ കൊലപ്പെടുത്തി മൃതദേഹം മുതുകടഹള്ളിയിലെ മാന്തോപ്പില്‍ കുഴിച്ചിട്ടെന്നാണ് യുവതി ചിക്കബെല്ലാപുര പേരെസാന്ദ്ര പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് പൊലീസ് തെരച്ചില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അംബികയും പ്രദേശത്തെ ഒരു യുവാവും ഏറെ നാളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ അംബികയുടെ മൂത്ത സഹോദരി അനിത എതിര്‍ത്തു. യുവാവുമയുള്ള അടുപ്പത്തെ ചൊല്ലി ഇരവരും നിരന്തരം വഴക്കുമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ സഹോദരിയായ അനിതയുടെ രണ്ടുകുട്ടികളുമായി അംബിക വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മക്കളെ കാണാതായോടെ അനിത പേരെസാന്ദ്ര പൊലീസില്‍ പരാതിയും നല്‍കി. കുട്ടികള്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് അംബിക ബംഗളൂരുവില്‍ പിടിയിലാകുന്നത്.