പടിഞ്ഞാറത്തറ: കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് സമൂഹത്തിലെ വിവിധ തലങ്ങളില്‍ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ യാത്ര ഇന്ന് പടിഞ്ഞാറത്തറ പഞ്ചായത്തില്‍ പര്യടനം നടത്തി. പഞ്ചയത്ത് പരിസരത്ത് ഒരുക്കിയ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ ചേരുവാനായി നിരവധി പേരാണ് എത്തിയത്.
സങ്കല്പ യാത്രയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജിഷ, ഫാത്തിമ ഹന്ന, കൃഷി ഓഫിസര്‍ ആതിര തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതി പദ്ധതികള്‍ പ്രകാരം മികച്ച രീതിയില്‍ സംരംഭങ്ങള്‍ നടത്തുന്നവരെ ചടങ്ങില്‍ ആദരിച്ചു. പ്രധാനമന്ത്രി ഊജല്‍ യോജന പദ്ധതി പ്രകാരം പുതിയ ഗ്യാസ് കണക്ഷന്‍ ലഭിച്ചവര്‍ക്കുള്ള കണക്ഷന്‍ വിതരണം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രകാരം സംരംഭങ്ങള്‍ തുടങ്ങിയ സംരംഭകര്‍ തങ്ങളുടെഅനുഭവങ്ങളും പങ്കുവെച്ചു. തിങ്കളാഴ്ച്ച തരിയോട് പഞ്ചായത്തില്‍ യാത്ര നടക്കും.