രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; 28ന് ഐ എന്‍ ടി യു സി ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തും

Wayanad

കല്പറ്റ: വയനാട് എം പിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഐ എന്‍ ടി യു സിയുടെ ആഭിമുഖ്യത്തില്‍ 28ന് കല്പറ്റ ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ പത്ത് മണിക്കാണ് മാര്‍ച്ച്.

മോദി അദാനി കൂട്ടുകെട്ട് തുറന്ന് കാട്ടുകയും രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതാണ് രാഹുലിന്റെ അയോഗ്യത നടപടിക്ക് കാരണമെന്ന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി പറഞ്ഞു. അഴിമതിക്കെതിരായ രാഹുലിന്റെ ശബ്ദം പാര്‍ലമെന്റീനകത്ത് ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്നും പി പി ആലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *