കേന്ദ്രബജറ്റ് രാജ്യത്തിന്‍റെ ദീര്‍ഘകാല പുരോഗതിയ്ക്ക് ഗുണം ചെയ്യും: മലബാര്‍ ചേംബര്‍

Wayanad

കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2023-2024 വര്‍ഷത്തെ ബജറ്റ് രാജ്യത്തിന്റെ ദീര്‍ഘകാല വികസനത്തിന് ഗുണം ചെയ്യുമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. അടിസ്ഥാന സൗകര്യ വികസനത്തിന് 400 % അധിക തുക വിലയിരുത്തിയതും വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം പ്രഖ്യാപിച്ചതും മധ്യ വര്‍ഗത്തിന് ബജറ്റ് ആശ്വാസമാണ്. എന്നാല്‍ എയിംസ് അടക്കം കേരളത്തില്‍ മറ്റ് പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് നിരാശജനകം. വരുമാന നികുതി പ്രതീക്ഷിച്ചത്ര കുറവ് ഇല്ലെങ്കിലും കുറച്ചത് സ്വാഗതാര്‍ഹമാണ്. റെയില്‍ വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ഇത്രയധികം വകയിരുത്തിയത് ഇതാദ്യമായാണെന്ന് ചേംബര്‍ വിലയിരുത്തി. രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ലക്ഷം കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് രാജ്യ പുരോഗതിയ്ക്ക് ഗുണപ്രദമാണ്. മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ പ്രസിഡന്റ് എം എ മെഹബൂബ്. ഹോ. സെക്രട്ടറി കെ അരുണ്‍ കുമാര്‍, മുന്‍ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *