വേദങ്ങളുടെ മാനവിക സന്ദേശത്തെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണം

Malappuram

എടക്കര: വേദങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്ന മാനവികതയെ കുറിച്ചുള്ള അധ്യാപനങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും മൈത്രിയെ പുതുതലമുറയില്‍ പ്രസരിപ്പിക്കുന്നതിനും അപര വിദ്വേഷത്തിന് അറുതി വരുത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ വരുന്ന ജനുവരി കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം ജില്ല കമ്മിറ്റി 33 ദിവങ്ങളിലായി സംഘടിപ്പിക്കുന്ന മാനവിക സന്ദേശ യാത്ര ആവശ്യപ്പെട്ടു.

സന്ദേശ യാത്ര കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഫ്‌ലാഗ് ഓണ്‍ ചെയ്തു. ജാഥ ക്യാപ്റ്റന്‍ കെ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് ഒ.ടി ജെയിംസ്, ടി. രവീന്‍ന്ദ്രന്‍, ജസ്മല്‍ പുതിയറ, കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ: ജാബിര്‍ അമാനി, കെ.അബദുല്‍ റഷീദ് ഉഗ്രപുരം, കെ.എം ഹുസൈന്‍, എം.പി അബ്ദുല്‍ കരീം, മിസ്അബ് സ്വാലാഹി പ്രസംഗിച്ചു.