കാഞ്ഞങ്ങാട്: കോളിങ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന് പുറത്തേക്ക് വന്ന യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല കവര്‍ന്നതായി പരാതി. ബല്ല കടപ്പുറം എം.എസ്. മന്‍സിലില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ എം.എസ്. മൈമൂന(40)യുടെ മാലയാണ് കവര്‍ന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കോളിങ് ബെല്ലടി കേട്ട് മൈമൂന വീടിന് പുറത്ത് വന്ന ഉടനെ പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന അക്രമി മുഖത്തേക്ക് മുളകുപൊടി വാരിയെറിഞ്ഞു. ഇതിനിടയില്‍ കഴുത്തില്‍ ഉണ്ടായിരുന്ന നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല അക്രമി പിടിച്ച് പറിക്കുകയും ചെയ്തു.
പെട്ടന്നുള്ള ക്രമണത്തില്‍ ഭയന്ന് നിലവിളിച്ച യുവതി വീട്ടിനകത്തേക്ക് ഓടിക്കയറി വാതിലടച്ചു. സ്വര്‍ണാഭരണത്തിന്റെ അര പവനോളം വരുന്ന ഒരു ഭാഗം മാത്രമേ മോഷ്ടാവിന് ലഭിച്ചിട്ടുള്ളൂ. കവര്‍ച്ചക്കാരന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായില്ല. രാത്രിയില്‍ നാട്ടുകാര്‍ തീരദേശ മേഖലയില്‍ വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.