ബംഗളുരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലാണ് സംഭവം. ഉമേഷ് ധാമി എന്ന യുവാവിനെയാണ് ഭാര്യ മനീഷ കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിക്ക് പോയ ഉമേഷ് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്ത ഉമേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ മനീഷ യുവാവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തുകൊണ്ട ഉമേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.