തരങ്കമായി ‘എന്ന് സാക്ഷാല്‍ ദൈവം’ എന്ന ചിത്രം: ഷൂട്ട് ചെയ്ത് റിലീസ് ചെയ്തത് 16 മണിക്കൂര്‍ കൊണ്ട്

Crime

കൊച്ചി: സ്ത്രീധന പീഡനം കാരണം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തേടി മരണവീട്ടില്‍ എത്തുന്ന യൂട്യൂബ് വ്‌ലോഗ്ഗറും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വെറും 16 മണിക്കൂറുകള്‍ കൊണ്ടാണ് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ റിലീസ് എന്നിവ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ സ്‌ക്രിപ്റ്റ് ടു സ്‌ക്രീന്‍ പൂര്‍ത്തീകരിച്ച സിനിമയാണ് എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിര്‍വഹിച്ച ‘എന്ന് സാക്ഷാല്‍ ദൈവം’.

അനസ് ജെ റഹിം, മാനസ പ്രഭു, കെ പി എ സി സുജിത്, വിപിന്‍ ഹരി, ശിവ, ശരണ്‍ ഇന്‍ഡോകേര, സുരേഷ് കുമാര്‍, റ്റി സുനില്‍ പുന്നക്കാട്, അഭിഷേക് ശ്രീകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. പശ്ചാത്തല സംഗീതത്തിന് പ്രാധാന്യം ഇല്ലാത്ത ഈ സിനിമയില്‍ Sync Sound ടെക്‌നിക്കിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈന്‍ എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണുദേവ് തന്നെയാണ്.

ഇന്‍ഡിപെന്‍ഡന്റ് സിനിമ ബോക്‌സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഈ വ്യത്യസ്ത പരീക്ഷണ ചിത്രം
WFCN COD, Movie wood എന്നീ ഒ റ്റി റ്റി പ്ലേറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. മൂവിവുഡ്
വെബ്‌സൈറ്റ് വഴിയും ആന്‍ഡ്രോയ്ഡ് ആപ്പ് വഴിയും സിനിമ കാണാന്‍ സാധിക്കുന്നതാണ്. 120 രൂപയാണ് ടിക്കറ്റ് വില. 16 മണിക്കൂര്‍ കൊണ്ടാണ് ഈ സിനിമയുടെ Pre Production, Production, Post Production and Release ( WFCN COD) എന്നിവ പൂര്‍ത്തീകരിച്ചു ലോകറെക്കോര്‍ഡ് സ്ഥാപിച്ചതിന് URF World Record for ‘Fastest Script to Screen’ പുരസ്‌കാരം ഈ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.

ജിഷ്ണു ദേവിന്റെ അഞ്ചാമത്തെ ചലച്ചിത്രമാണിത്. Alien Hand Syndrome എന്ന രോഗവസ്ഥയെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമ ‘മൈസെല്‍ഫ് ക്ലമെന്റ്’ ആണ് ജിഷ്ണു ദേവിന്റെ നാലാമത് സിനിമ. മലയാളത്തിലെ ആദ്യത്തെ Alien Hand Syndrome സിനിമയ്ക്കുള്ള ഡഞആ അവാര്‍ഡ് മൈസെല്‍ഫ് ക്ലമെന്റിനു ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *