വേഗതയുടെ യുഗം, കാറുകളുടെയും

Tech

വാഹനവര്‍ത്തമാനം / ജീവന്‍ കൃഷ്ണ

കാറുകള്‍ ,മനുഷ്യന്റെ ഏറ്റവും മനോഹര മധുര സൃഷ്ടികളില്‍ ഒന്നാണ്.
പതിനാലാം നൂറ്റാണ്ട് മുതല്‍ കുതിരകളെ മാറ്റി വേഗതയേറിയ ഗതാഗത സംവിധാനങ്ങള്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
1500 കളിലെ ഡാവിഞ്ചിയുടെ വണ്ടി ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. 1770ല്‍ സ്റ്റീം എഞ്ചിന്‍ ഉള്ള ആദ്യത്തെ ഓട്ടോമൊബൈല്‍ നിലവില്‍ വന്നു. 1807ല്‍ ആദ്യത്തെ ആന്തരിക ജ്വലന എഞ്ചിനും 1870ല്‍ ആദ്യത്തെ പെട്രോള്‍ പവര്‍ കാറും നിര്‍മ്മിക്കപ്പെട്ടു.

എന്നാല്‍ ഇന്ന് നമ്മള്‍ പുതുമയായി കാണുന്ന ഇലക്ട്രിക് കാറുകള്‍ 1881ല്‍ തന്നെ ഉണ്ടായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.1881ല്‍ ഈ കാറിന്റെ വേഗത 7.4ാുവ ആയിരുന്നു. ഇവയെല്ലാം കാറുകള്‍ എന്ന ആശയം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുകയും വളരെ വിശാലമായ മാനവിക താല്‍പര്യങ്ങളിലേയ്ക്ക് അവനെ എത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് ഒരു പ്രമുഖ കമ്പനി കാറുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇന്ന് രാജകീയതയുടെ പ്രതീകമായി കാണുന്ന മെഴ്‌സിഡസ് ബെന്‍സാണ് ഈ സ്ഥാപനം. മേഴ്‌സിഡസ് ബെന്‍സ് 1885ല്‍ അവരുടെ പേറ്റന്റ് മോട്ടോര്‍ വാഗണ്‍ പണിതു. അക്കാലത്ത് ആ കാറിന് മണിക്കൂറില്‍ 10 മൈല്‍ വേഗത മാത്രമേ കൈവരിക്കാനായുള്ളു. എന്നാല്‍ ഇപ്പോള്‍ കാറുകളുടെ വേഗതയ്ക്കാണ് പ്രാധാന്യം. ചില സൂപ്പര്‍ കാറുകള്‍ക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ രണ്ട് സെക്കന്‍ഡില്‍ താഴെ സമയം മതി.1885ന് ശേഷം ബെന്‍സ്, റെനോ, പ്യൂഷോ തുടങ്ങിയ നിരവധി കാര്‍ ബ്രാന്‍ഡുകള്‍ വളര്‍ന്നു വന്നു. 1886 ജനുവരി 29ന് കാള്‍ ബെന്‍സ് തന്റെ ഗ്യാസ് എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനത്തിന് പേറ്റന്റിന് അപേക്ഷിച്ചു. പേറ്റന്റ് നമ്പര്‍ 37435 ഈ ഓട്ടോമൊബൈലിന്റെ ജനന സര്‍ട്ടിഫിക്കറ്റായി കണക്കാക്കാം.


1894 ജൂലായ് 22ന് പാരീസിലെ മാഗസിന്‍ ലെ പെറ്റിറ്റ് ജേര്‍ണല്‍ പാരീസ് മുതല്‍ റൂവന്‍ വരെ ലോകത്തിലെ ആദ്യത്തെ മോട്ടോറിംഗ് മത്സരം അഥവാ കാര്‍ റേസിംഗ് സംഘടിപ്പിച്ചു. ഈ രംഗത്തെ ആദ്യ 21 ല്‍ വെയ്പ്പായി ഈ നീക്കം കണക്കാക്കപ്പെടുന്നു. ുമിവമൃറഘല്മീൈൃ 1205രര മോഡലാണ് ആദ്യത്തെ റേസിംഗ് കാറായി പരിഗണിക്കപ്പെടുന്നത്. ഇപ്പോള്‍ ബുഗാട്ടിയും കൊയിനിഗ്‌സെഗ്ഗും പോലെയുള്ള ബ്രാന്‍ഡുകള്‍ മണിക്കൂറില്‍ 400 കിലോമീറ്ററിലധികം വേഗതയില്‍ കുതിച്ച് പാഞ്ഞ് റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നു.

2023ല്‍ ഒരു അത്ഭുതമായിരുന്നു അച്. (മണിക്കൂറില്‍ 275സാ/വ). ലോകമഹായുദ്ധങ്ങളും കാര്‍ വ്യവസായത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വ്യവസായത്തില്‍ ഒന്നാണിത്.


ബെന്‍സിന്റെ നക്ഷത്ര ലോഗോ മൂന്ന് ഗതാഗത മാര്‍ഗ്ഗങ്ങളെ സൂചിപ്പിക്കുന്നു. ആകാശം, വെള്ളം, ഭൂമി. അതിപ്പോഴും ബെന്‍സിന് ഒരു തിലക്കുറിയാണ്.1903ല്‍ അമേരിക്കയില്‍ ഫോര്‍ഡ് എന്ന ഒരു ബ്രാന്‍ഡ് രൂപപ്പെട്ട് വരുന്നതുവരെ ജര്‍മ്മനി ഈ വ്യവസായത്തില്‍ മുന്നിലായിരുന്നു. അവര്‍ കാര്‍ വ്യവസായത്തെ ആധുനികവും വ്യാവസായികവുമായ രീതിയില്‍ സജ്ജീകരിച്ചു. ഫോര്‍ഡ് മോഡല്‍ എ ആയിരുന്നു അവര്‍ ആദ്യമായി നിര്‍മ്മിച്ച കാര്‍.1905ല്‍ 90വു നേപ്പിയര്‍ എന്ന കാര്‍ 100ാുവ വേഗതയില്‍ ഓടി ചരിത്രം സൃഷ്ടിച്ചു. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ അമേരിക്കയായിരുന്നു മുന്‍പിലെങ്കില്‍ ജപ്പാന്റെ വരവോടുകൂടെ അവര്‍ പിന്തള്ളപ്പെട്ടു.

ലോകത്തില്‍ കൂടുതല്‍ കാറുകള്‍ ഉത്പാദിപ്പിക്കുന്ന ടൊയോട്ട എന്ന പടുകൂറ്റന്‍ സാമ്രാജ്യം ജപ്പാന് സ്വന്തമാണ്. കൂടുതല്‍ കാറുകള്‍ നിര്‍മ്മിക്കുന്ന മറ്റൊരു രാജ്യമാണ് ചൈന. ഫെരാരിയും ലംബോര്‍ഗിനിയും അവതരിപ്പിക്കുന്നതുവഴി ഇറ്റലി വേഗതയുടെ വലയങ്ങളെ പിടിച്ചു കുലുക്കി. ആദ്യ സീറ്റ്‌ബെല്‍റ്റ് വോള്‍വോ അവതരിപ്പിക്കുകയും മറ്റ് ബ്രാന്‍ഡുകള്‍ക്ക് പേറ്റന്റില്ലാതെ നല്‍കുകയും ചെയ്തതിനാല്‍ സ്വീഡന്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഭദ്രമാക്കി. ഏറ്റവും സുരക്ഷിതമായ കാറുകള്‍ നല്‍കി ബെന്‍സ്, ബി എം ഡബ്ല്യു, ഫോക്‌സ് വാഗണ്‍ എന്നീ മൂന്ന് മാതൃ ബ്രാന്‍ഡുകള്‍ ജര്‍മ്മിനിയാണ് സമ്മാനിച്ചത്. 1940ല്‍ ജര്‍മ്മിനി പോളണ്ടിനെ ആക്രമിച്ചു.

ഈ യുദ്ധം വ്യവസായത്തില്‍ വലിയ സ്വാധീനം ചെലുത്തി. കാറുകള്‍ ലോക ട്രെന്‍ഡുകളെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോയി. ടാറ്റ, മഹീന്ദ്ര, മാരുതി എന്നിവയിലൂടെയാണ് ഇന്ത്യ ഈ രംഗത്തേക്ക് വന്നത്. ഇപ്പോള്‍ കാര്‍ വ്യവസായം സ്റ്റീം എഞ്ചിനില്‍ നിന്ന് ഇലക്ട്രിക്, ഹൈഡ്രജന്‍ കാറുകളിലേക്ക് എത്തിയിരിക്കുന്നു. ഈ ഇന്‍ഡസ്ട്രിയിലേക്ക് പുതിയത് എന്ത് വരുന്നു എന്നത് ഇപ്പോഴും ആശ്ചര്യകരമാണ്. ഇന്നത്തെ സമൂഹം ദൈനംദിന ആവശ്യങ്ങള്‍ക്കും യാത്ര സുഖത്തിനും സൗകര്യത്തിനുമാണ് കാറുകള്‍ വാങ്ങുന്നത്. ഇങ്ങിനെയെല്ലാമാണെങ്കിലും കാറുകളില്‍ ജീവന്റെ കണങ്ങള്‍ ഉണ്ട് . അവയെ സ്‌നേഹിച്ച് നെഞ്ചിലേറ്റി നടക്കുന്ന വണ്ടി ഭ്രാന്തന്മാര്‍
നമ്മുടെ നാട്ടില്‍ യഥേഷ്ടമുണ്ട്. (ആംഗലേയ സാഹിത്യത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയും വാഹനപ്രേമിയും ന്യൂജന്‍ പ്രതിനിധിയുമാണ് ലേഖകന്‍)