ഷട്ടില്‍ കളിച്ച് വിശ്രമിക്കവെ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു

Wayanad

കല്പറ്റ: ഷട്ടില്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫ് (50) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോട് കൂടിയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഉടന്‍ സഹകളിക്കാര്‍ ചേര്‍ന്ന് ലത്തീഫിനെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.