സന്നദ്ധ പ്രവർത്തകർക്കും മീഡിയകൾക്കും കാപ്പംകൊല്ലി കൂട്ടായ്മയുടെ സ്നേഹാദരം

Wayanad

മേപ്പാടി: മുണ്ടക്കൈ ചൂരൽമല ദുരന്തമുഖത്ത് സമർപ്പിത സേവനമർപ്പിച്ച 100 ഓളം സന്നദ്ധപ്രവർത്തകർക്കും,മീഡിയകൾക്കും കാപ്പംകൊല്ലി കൂട്ടായ്മ സ്നേഹാദരം അർപ്പിച്ചു.

കാപ്പംകൊല്ലി കൂട്ടായ്മ വൈസ് ചെയർമാൻ എ.പി നജീബ് അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദുരന്ത ഭൂമിയിൽ സന്നദ്ധപ്രവർത്തകരുടെ സേവനത്തിലൂടെ കേരളം ലോകത്തിനുതന്നെ മാതൃകയായി എം.എൽ.എ പറഞ്ഞു. കൺവീനർ താഹിർ പി.ഒ സ്വാഗതം പറഞ്ഞു. കാപ്പംകൊല്ലി കൂട്ടായ്മയുടെ പ്രവർത്തന റിപ്പോർട്ട് മഷൂദ് കെ അവതരിപ്പിച്ചു

മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാരാമസ്വാമി,വികസനകാര്യ ചെയർമാൻ നാസർ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു എജമാടി, മെമ്പർമാരായ ജോബിഷ് കുര്യൻ,ഹാരിസ് ചെബോത്തറ,ഡോ. യൂസഫ് നദ്‌വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ഡാനി ജോസഫ്, മേപ്പാടി മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റി അഡ്വ.ബബിത ഗോപിനാഥ്,കാപ്പംകൊല്ലി ജുമാ മസ്ജിദ് അസിസ്റ്റന്റ് ഖത്തീബ് ഷറഫലി സഖാഫി എന്നിവർ മാനവിക സന്ദേശം നൽകി.

ആഷിഖ് നാലകത്ത്, അബ്ദുൽ ഷെഫീൽ,നിഷാദ്മൂസ്സ,സെർവകുമാർ,റഷീദ് വി,ജെഫി സജ്മൽ, സെഫീർ പന്തിയിൽ,ഷാനവാസ്,ഷെമീർ വി.കെ,ഷെറീഫ് റൂണി,നൗഷാദ് കെ.പി, യാസർ പി,ജൗഹർ പി.ഒ,സന്തീഷ് കുമാർ എന്നിവർ നേതൃത്വം നൽകി