കൊളവയല്‍ മാലിന്യ പ്ലാന്‍റ്: സ്ഥലം ഉടമയുടെ വീട്ടിലേക്ക് ഞായറാഴ്ച ജനകീയ മാര്‍ച്ച്

Wayanad

മുട്ടില്‍: കൊളവയല്‍ അറവുമാലിന്യ പ്ലാന്റ് വിഷയത്തില്‍ നിഷേധാത്മക നിലപാട് തുടരുന്ന സ്ഥലമുടമയുടെ വീട്ടിലേക്ക് ജനകീയ മാര്‍ച്ചുമായി സമരസമിതി. മാലിന്യ പ്ലാന്റുകാരണം ജീവിതം ദുസ്സഹമായ പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്ന സമത്തിന്റെ തുടര്‍ച്ചയായാണ് സ്ഥലം ഉടമയുടെ വീട്ടിലേക്കുള്ള മാര്‍ച്ച്. ജൂലായ് രണ്ടിന് രാവിലെ പത്ത് മണിക്കാണ് സ്ഥലമുടമ പാറേപറമ്പില്‍ തോമസ്‌കുട്ടിയുടെ വീട്ടിലേക്ക് ജനകീയ സമിതി മാര്‍ച്ച് നടത്തുന്നത്. ബഹുജന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുന്നതിന് സമരസമിതിയുടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും പ്രവര്‍ത്തകര്‍ രാവിലെ 9.30ന് തന്നെ സമരപ്പന്തലില്‍ എത്തിച്ചേരണമെന്നും കണ്‍വീനര്‍ ബാബു പിണ്ടിപ്പുഴ അറിയിച്ചു.