മൂന്നുദിവസംകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി “ബേണ്‍”

Cinema

സിനിമ വര്‍ത്തമാനം / എം കെ ഷെജിന്‍

ചന നാരായണന്‍കുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ പ്രകാശ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ബേണ്‍ മൂന്നുദിവസംകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. എസ് കെ ക്രിയേഷന്‍സിന്റെയും ഡ്രീം എഞ്ചിന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഗൗരു കൃഷ്ണയാണ് ബേണ്‍ എന്ന ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.

രമ്യ രഘുനാഥന്‍, ലിജീഷ് മുണ്ടക്കല്‍ ലംബോദരന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. വിപിന്‍ ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. കേവലം മൂന്നുദിവസം കൊണ്ട് നിര്‍മ്മാണം തീര്‍ത്ത ചിത്രമാണ് ഇത്. സ്‌പെഷ്യല്‍ ഇഫക്ട് കൂടാതെയുള്ള ശബ്ദ മിശ്രണം 100% വും സിങ്ക് സൗണ്ട് സാങ്കേതിക വിദ്യയില്‍ പൂര്‍ത്തീകരിച്ച സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മലയാളത്തില്‍ ആദ്യമായി സാധാരണ ജനങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അനൗണ്‍സ് ചെയ്യപ്പെടുന്നു എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

രചന, സംവിധാനം വിമല്‍ പ്രകാശ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിച്ചു ഹൃദയ് മല്ല്യ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ യു മധു ബാബു. പ്രോജക്ട് ഡിസൈനര്‍ എന്‍ സി സതീഷ് കുമാര്‍. ആര്‍ട്ട് ഡയറക്ടര്‍ അസീം അഷ്‌റഫ്. മേക്കപ്പ് അനില്‍ നേമം. മ്യൂസിക് ആന്‍ഡ് സൗണ്ട് ഡിസൈനര്‍ അനില്‍കുമാര്‍. ഗാനങ്ങള്‍ ഓ വി ഉഷ. കോസ്റ്റും ഡിസൈനര്‍ ബ്ലെസ്സി ആന്‍ഡ് അളകനന്ദ. എഡിറ്റിംഗ് ആന്‍ഡ് ഡി. ഐ. രഞ്ജിത്ത് രതീഷ്. ആക്ഷന്‍ കൊറിയോഗ്രഫി അഷ്‌റഫ് ഗുരുക്കള്‍. ഫൈനല്‍ മിക് ജിയോ പയസ്. സീജി& വി എഫ് എക്‌സ് ജോബിന്‍ ടി രാജന്‍. ടൈറ്റില്‍ ഗ്രാഫിക്‌സ് ചിത്രഗുപ്തന്‍. അസോസിയറ്റ് ഡയറക്ടേഴ്‌സ് അരുണ്‍രാജ്, ഷിബു കൊഞ്ചിറ. വി എഫ് എക്‌സ് മയില്‍ ടൈറ്റില്‍ സ്റ്റുഡിയോസ്. ഡിസൈന്‍ ഒക്ടോപ്പസ് മീഡിയ.