വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍
രണ്ടായിരത്തില്‍ തുടങ്ങിയ അന്ത്യോദയ അന്നയോജന യാണ് സ്വതന്ത്ര ഇന്ത്യ ആര്‍ജ്ജിച്ച മികച്ച നേട്ടങ്ങളില്‍ ഒന്ന്. അതെ,ആ മഞ്ഞ റേഷന്‍കാര്‍ഡ് മഹത്തായ ഒരു പ്രതീകം ആണ്.
തീവ്ര പരിസ്ഥിതിവാദികള്‍ വെറുക്കുന്ന ഫോസില്‍ ഇന്ധനങ്ങളും അവയില്‍ നിന്ന് പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാകുന്ന വൈദ്യുതിയും പൊട്ടാഷും ട്രാക്ടര്‍ പോലുള്ള കാര്‍ഷിക ഉപകരണങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച കാര്‍ഷിക വിപ്ലവമാണ് ഞങ്ങളുടെയൊക്കെ ഓര്‍മ്മയില്‍ ഉള്ള നാട്ടിലെ കടുത്ത പട്ടിണി മാറ്റിയത്.
ഏത് ലിബറല്‍ ജനാധിപത്യവും കൊതിക്കുന്ന വിധം മനുഷ്യസ്‌നേഹിയായ ഒരു മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായരെ പോലെ കുറച്ച് പേര്‍ കേരളത്തില്‍ റേഷന്‍ വിതരണം വളരെ ക്രമബദ്ധമാക്കി. വാസ്തവത്തില്‍,പ്രളയകാലത്തും കോവിഡ് കാലത്തും പട്ടിണി മരണങ്ങള്‍ തടഞ്ഞത് അതാണ്.
പരിഷ്‌ക്കരിച്ച് പരിഷ്‌ക്കരിച്ച് ഇപ്പോഴത്തെ നശിപ്പന്മാര്‍ സഫലമായ ആ പദ്ധതിക്കും അള്ളു വക്കുമോ?