കല്പറ്റ: 500 ഡയാലിസിസ് എന്ന ലക്ഷ്യവുമായി ആരവം സീസണ്‍ 3 ഡിസംബര്‍ 25ന് വെള്ളമുണ്ടയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചാന്‍സിലെഴ്‌സ് ക്ലബ്ബ് വെള്ളമുണ്ടയും റി മാല്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഇത്തവണ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം വയനാട് എം പി രാഹുല്‍ ഗാന്ധിയും ഗാലറിയുടെ കാല്‍നാട്ട് കര്‍മ്മം മാനന്തവാടി എം.എല്‍.എ.ഒ. ആര്‍.കേളുവും നടത്തിയിരുന്നു. ഓഫീസ് ഉദ്ഘാടനം അല്‍ കരാമ ബുസ് സ്‌കൂള്‍ വിദ്യാര്‍ഥികളും ലോഗോ പ്രകാശനം ഡി.വൈ.എസ്.പിയും നിര്‍വ്വഹിച്ചു.
ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആരവം സീസണ്‍ ത്രീ സംഘടിപ്പിക്കുന്നത്. ചാന്‍സിലര്‍ ക്ലബ്ബിന് സ്ഥലം എടുക്കുന്നതിനുള്ള ഫണ്ട് ശേഖരണവും ലക്ഷ്യമാണ്. കഴിഞ്ഞതവണ ആരവം സീസണ്‍ 2 നിര്‍ധനനായിരിക്കുന്ന കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കിയിരുന്നു. ഇത്തവണ ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസിനുള്ള ഫണ്ട് ശേഖരിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ഒന്നാം സീസണില്‍ തന്നെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ധഎസ്എഫ് എ പയുടെ കേരളത്തിലെ മികച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ട്രോഫി ആരവത്തിന് ലഭിച്ചിരുന്നു.
നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകിയും നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കിയത് ടൂര്‍ണമെന്റ് ജില്ലയില്‍ തന്നെ അന്ന് മാതൃകയായി. ഡിസംബര്‍ 25ന് തുടങ്ങി 20 ദിനങ്ങളിലാണ് കളി നടക്കുക. ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും. ഫുട്‌ബോള്‍ മത്സരത്തിന് പുറമേ വ്യത്യസ്തമായ കലാ സാംസ്‌കാരിക പരിപാടികളും നടക്കും.
പതസമ്മേളനത്തില്‍ ആരവം ചെയര്‍മാന്‍ പി.കെ. അമീന്‍, സെക്രട്ടറി ജംഷീര്‍ കുനിങ്ങാരത്ത് ട്രഷറര്‍ സുരേഷ് മാസ്റ്റര്‍, റിയാല്‍ ഗ്രൂപ്പ് അംഗം സാബു പി ആന്റണി, മുജീബ്, ഹാരിസ് ജില്‍സ്, കെ.കെ. ഇസ്മയില്‍, ടി. അസീസ്, റഷീദ്, റഫീഖ് വെള്ളമുണ്ട, ഷഹീർ പങ്കെടുത്തു.