കല്പറ്റ: ജനപ്രതിനിധികളെ ജനകീയരാകാന്‍ നിര്‍ബന്ധിതരാക്കിയത് ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനവും ശൈലിയുമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് ജനപ്രതിനിധികള്‍ എന്ന് സ്വന്തം ജീവിതത്തിലൂടെ ഉമ്മന്‍ ചാണ്ടി കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ കാത്തിരിക്കുന്ന അവസാനത്തെ ആളെ വരെ പരിഗണിക്കുന്ന നേതാവായിരുന്നു അദ്ദേഹം. ഇത് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നും മരിച്ച ഉമ്മന്‍ചാണ്ടി ജീവിച്ചിരിക്കുന്നതിനേക്കാള്‍ ശക്തന്‍ ആണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം എം ഹസ്സന്‍, പി സി വിഷ്ണുനാഥ് എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, പി പി ആലി, പി കെ ജയലക്ഷ്മി, ടി ജെ ഐസക്, എന്‍ കെ വര്‍ഗീസ്, കെ ഇ വിനയന്‍, സംഷാദ് മരക്കാര്‍, ബി സുരേഷ് ബാബു, സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, സി പി വര്‍ഗീസ്, അരുണ്‍ ദേവ്, ഗോകുല്‍ദാസ് കോട്ടയില്‍, കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കോണാടന്‍, ഒ ഭാസ്‌കരന്‍, താരിഖ് കടവന്‍, നജീബ് പിണങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു.