തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ടാഗോര്‍ തിയേറ്ററില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി എം വിജയകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, വൈസ് ചെയര്മാന് പ്രേംകുമാര്‍, എക്സിക്യൂട്ടീവ് അംഗം ശങ്കര്‍ രാമകൃഷ്ണന്, സജിത മഠത്തില്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു.