കോട്ടയം: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. അയ്മനം ആറാട്ടുകടവ് കൊച്ചുമണവത്ത് ടി വി സുരേഷ് കുമാറി(61)നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബപരമായ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വഴക്ക് മൂത്തതോടെ ഇയാള്‍ അടുക്കളയില്‍ നിന്നും വെട്ടുകത്തിയെടുത്ത് മകനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി മകന് ഗുരുതരമായി പരുക്കേറ്റു.
