കോവളം: നടക്കാനിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂര്‍ പനങ്ങോട് പാലറവിള വീട്ടില്‍ എ.വേലപ്പന്(67) ആണ് മരിച്ചത്. കോവളം ബൈപാസിലെ ജംഗ്ഷനില്‍ സര്‍വീസ് റോഡിലൂടെ നടക്കുന്ന സമയത്ത് ശാരീരീക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.
അടുത്തയാഴ്ച ശബരിമലയില്‍ പോകുന്നതിന് മുന്നോടിയായാണ് വേലപ്പനും മകനും പേരക്കുട്ടികളുമായി നടക്കാനിറങ്ങിയത്. ഭാര്യ: പരേതയായ കുശലകുമാരി. മക്കള്‍: മനു, അനു. മരുമക്കള്‍. ധന്യ, ബിജു.