ലൂയിസ് മൗണ്ട് ഹോസ്പിറ്റലിന്‍റെ ആഭിമുഖ്യത്തില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ‘മനുഷ്യന് പ്രാധാന്യം നല്‍കാം, ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം’ എന്ന ആപ്തവാക്യത്തെ മുന്‍നിര്‍ത്തി ബോധവല്‍ക്കരണ പരിപാടികള്‍ കല്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ചു. അഡ്വ ടി. സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി. കെ എസ് മുഖ്യാതിഥിയായിരുന്ന സമ്മേളനത്തില്‍ ലൂയിസ് മൗണ്ട് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ലിന്‍ജോ സി ജെ മുഖ്യ പ്രഭാഷണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വി ജി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാനറ്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറകണ്ടി, സൈക്യാട്രിസ്റ്റ് ഡോ. ധന്യ, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റോസ് മാത്യു, ലൂയിസ് മൗണ്ട് കോണ്‍വെനറ്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് മരിയ, സോഷ്യല്‍ വര്‍ക്കര്‍ ജിനേഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സൈക്കോളജി, എം. എസ് ഡബ്‌ളിയു വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധതയ്‌ക്കെതിരെ നടത്തിയ ഫ്‌ലാഷ് മോബ്, തെരുവുനാടകം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലഹരിക്കെതിരെയുള്ള പ്രതിഷേധം കൈപ്പത്തി പതിപ്പിക്കലിലൂടെ ജനപ്രതിനിധികളും പൊതുജനങ്ങളും വിദ്യാര്‍ഥികളും രേഖപ്പെടുത്തി. കല്പറ്റ പരിസരത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും, പൊതുജനങ്ങളും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.