മുജാഹിദ് സംസ്ഥാന സമ്മേളനം മാനവിക സന്ദേശ യാത്ര പ്രയാണം തുടരുന്നു

Malappuram

നിലമ്പൂര്‍: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരി 25, 26, 27, 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ല സംഘാടക സമിതി നടത്തുന്ന വഴിക്കടവ് മുതല്‍ ഐക്കരപ്പടി വരെ 33 ദിവത്തെ മാനവിക സന്ദേശ യാത്ര എടക്കര മണ്ഡലത്തില്‍ 3 ദിവസം പൂര്‍ത്തിയാക്കി നിലമ്പൂര്‍ മണ്ഡലത്തിലേക്ക് പ്രവേശിച്ചു.

നാലു ദിവസങ്ങളിലായി എടക്കര, വഴിക്കടവ്, മൂത്തേടം, പോത്തുകല്‍, നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് കളിലെ 43 കേന്ദ്രങ്ങളില്‍ സന്ദേശ യാത്രയുടെ സ്വീകരണ പൊതുയോഗങ്ങള്‍ നടന്നു. അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, പ്രൊഫ: അലി മദനി മൊറയൂര്‍, ഫൈസല്‍ നന്മണ്ട, കെ.അബ്ദുറഷീദ് ഉഗ്രപുരം തുടങ്ങിയ പ്രഭാഷകരുടെ മാനവിക സന്ദേശങ്ങളാണ് ഈ പ്രയാണത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നത് രണ്ടായിരത്തിലധികം ജനങ്ങളെ നേരിട്ട് കണ്ട് മാനവിക സന്ദേശ ലഘുലേഖകള്‍ കൈമാറുകയുണ്ടായി.

ഇതിനോടനുബന്ധിച്ച് സൗഹൃദമുറ്റം, അയല്‍ക്കൂട്ട പരിപാടികളും നടക്കുകയുണ്ടായി അബ്ദുല്‍ കലാം മാമാങ്കര, മുഹമ്മദ് നജീബ്, ഫസലുറഹ്മാന്‍ എന്നിവര്‍ സൗഹൃദ മുറ്റത്തില്‍ സൗഹൃദ സന്ദേശങ്ങള്‍ കൈമാറി. ജില്ല മാനവിക സന്ദേശ യാത്ര ക്യാപ്റ്റന്‍ കെ.അബ്ദുല്‍ അസീസ് കോഡിനേറ്റര്‍മാരായ കെ.എം ഹുസൈന്‍,വി.ടി ഹംസ, കല്ലട കുഞ്ഞിമുഹമ്മദ്, പി.ഉസ്മാനലി,റഷീദ് അക്കരെ,സാജിദ് മൈലാടി, മുഹമ്മദ് സ്വലാഹി,വി.പി അബ്ദുല്‍ കരീം,വി.പി അബ്ദുല്‍ അസീസ് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

നാളെ ശനിയാഴ്ചത്തെ പ്രയാണം ഉച്ചക്ക് മൂന്നുമണിക്ക് ചന്തക്കുന്ന് നടക്കുന്ന സൗഹൃദ മുറ്റം പരിപാടിയോടെ സമാരംഭിക്കും. രാത്രി 8:30ന് കവളമുക്കട്ട പര്യടനം സമാപിക്കും. മറ്റന്നാള്‍ ഞായറാഴ്ച 3 മണിക്ക് ആരംഭിച്ച് രാത്രി 8.30ന് നിലമ്പൂരി പ്രയാണം സമാപ്പിക്കും.